'നൈപ്പർ' സ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ചു

Monday 09 February 2026 12:30 AM IST

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (നൈപ്പർ)​ തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.നൈപ്പർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇതുവരെ കേന്ദ്രത്തിന് നിർദ്ദേശം സമർപ്പിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും, ഇത് വൈകുന്നത് കേരളത്തിന് ഈ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ നഷ്ടമാകാൻ കാരണമായേക്കാമെന്നും

ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ കത്തിൽ വ്യക്തമാക്കി.