വാഹന പ്രചാരണ ജാഥ
Monday 09 February 2026 12:31 AM IST
പാറശാല: ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ പാറശാല ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഉച്ചക്കട നിന്നാരംഭിച്ച ജാഥ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം പി.രാജേന്ദ്രകുമാർ ജാഥക്യാപ്ടൻ സി.ഐ.ടി.യു ഏരിയ കൺവീനർ വൈ.കെ.ഷാജിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു അനീഷ് അദ്ധ്യക്ഷനായി.
ഡൊമനിക്ക്,കെ.എ.സാനന്ദരാജ് എന്നിവർ സംസാരിച്ചു. പഴയ ഉച്ചക്കട,ചെങ്കൽ,ധനുവച്ചപുരം, മഞ്ചവിളാകം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ജാഥ പരശുവയ്‌ക്കലിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥ മാനേജർ എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പുത്തൻകടവിജയൻ, സി.ഐ.ടി.യു ജില്ലാകമ്മിറ്റിയംഗങ്ങളായ വി.എസ്.ബിനു,എൻ.എസ്.നവനീത്കുമാർ,എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ അംഗം പി.സുന്ദരേശൻ നായർ,മണ്ഡലംസെക്രട്ടറി ഗിരീഷ്സിംഗ് എന്നിവർ സംസാരിച്ചു.