ഭാര്യയെയും മകനെയും ആക്രമിച്ചു; ചേർത്തലയിൽ 47കാരൻ അറസ്റ്റിൽ

Sunday 08 February 2026 9:39 PM IST

ചേർത്തല: ഭാര്യയെയും മകനെയും ആക്രമിച്ച 47കാരൻ പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് മൻകയതിൽ നാരായണന്റെ മകൻ ഷിജുവാണ് പിടിയിലായത്. കുട്ടിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ ഭാര്യയെ മർദ്ദിച്ചത്. ആക്രമണത്തിൽ യുവതിയുടെ മൂക്കിന്റെ അസ്ഥികൾക്ക് പൊട്ടലേൽക്കുകയും വലത് കണ്ണിന് പരിക്കേൽക്കുകയും ചെയ്തു. കോഴിക്കോട് നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഷിജുവിനെ റിമാൻഡ് ചെയ്തു.