യുവതികളെ എത്തിക്കുന്നത് ബംഗാളിലും അസാമിലും നിന്ന്,​ ലോഡ്ജിനുള്ളിൽ ബഷീർ ചെയ്തുവന്നത് പൊലീസ് കൈയോടെ പൊക്കി

Sunday 08 February 2026 11:15 PM IST

ഷൊ​ർ​ണൂ​ർ​:​ ​കു​ള​പ്പു​ള്ളി​ ​മെ​ഗാ​ ​ലോ​ഡ്ജ് ​കേ​ന്ദ്ര​മാ​ക്കി​ ​അ​ന്യ​ ​സം​സ്ഥാ​ന​ ​സ്ത്രീ​ക​ളെ​ ​ഉ​പ​യോ​ഗി​ച്ച് ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ ​പെ​ൺ​വാ​ണി​ഭ​ ​കേ​ന്ദ്ര​ത്തി​ൽ​ ​പൊ​ലീ​സ് നടത്തിയ ​റെ​യ്‌​ഡി​ൽ​ ​ലോ​ഡ്ജ് ​ഉ​ട​മ​യ​ട​ക്കംപിടിയിൽ,​ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂർ നെടിയോടത്ത് വീട്ടിൽ ബഷീർ (57)​ ഉൾപ്പെടെ ​ 13​ ​പേ​രെയാണ് ​ ​ഷൊ​ർ​ണൂ​ർ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തത്.​ ​ പശ്ചിമ ​ബം​ഗാ​ൾ​ ,​ ​അ​സാം​ ​ ,​ ​ബംഗളുരു ​സ്വ​ദേ​ശി​നി​ക​ളാ​ണ് ​യു​വ​തി​ക​ൾ.​ ​ഷൊ​ർ​ണൂ​ർ​ ​സി.​ഐ​ ​വി.​ ​ര​വി​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘ​മാ​ണ് ഇവരെ ​പി​ടി​കൂ​ടി​യ​ത്.​ ​

ബ​ഷീ​ർ​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​യു​വ​തി​ക​ളെ​ ​ലോ​ഡ്ജി​ലെ​ത്തി​ച്ച് ​ഉ​ന്ന​ത​രു​ൾ​പ്പെ​ടു​ന്ന​ ​ഇ​ട​പാ​ടു​കാ​ർ​ക്ക് ​കാ​ഴ്ച​വെ​ച്ച് ​ല​ക്ഷ​ങ്ങ​ൾ​ ​വി​ല​പേ​ശി​ ​വാ​ങ്ങി​യി​രു​ന്ന​താ​യി​ ​പൊ​ലീ​സ് ​പ​റ​യു​ന്നു.​ 2013​ ​ലും​ ​ഇ​തേ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​സ​മാ​ന​ ​രീ​തി​യി​ലു​ള്ള​ ​പെ​ൺ​വാ​ണി​ഭ​ ​സം​ഘ​ത്തെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​ഈ​ ​കേ​സി​ന്റെ​ ​വി​ചാ​ര​ണ​ ​ന​ട​ക്കു​കയാ​ണ് .​ ​പി​ടി​യി​ലാ​യ​ ​മു​ഴു​വ​ൻ​ ​പേ​രെ​യും​ ​പ​ട്ടാ​മ്പി​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​എ​സ്.​ ​ഐ​ ​കെ.​ ​പി.​അ​ശ്വി​ൻ,​ ​എ.​എ​സ്.​ഐ​ ​സു​ഭ​ദ്ര,​ ​സി.​പി.​ഒ​മാ​രാ​യ​ ​രാ​ജേ​ഷ്,​ ​ഹ​രി​ഹ​ര​ൻ,​ ​ഡി​ന്റു,​ ​സ​ന​ൽ​കു​മാ​ർ,​ ​വ​ള്ളി,​ ​സി.​പി.​ഒ​ ​നി​ഷാ​ദ് ​എ​ന്നി​വ​രാ​ണ് ​സം​ഘ​ത്തെ​ ​വ​ല​യി​ലാ​ക്കി​യ​ ​പൊ​ലീ​സ് ​ടീം​ ​അം​ഗ​ങ്ങ​ൾ.