കഞ്ചാവ് കേസ് പ്രതിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടി
Monday 09 February 2026 1:18 AM IST
കട്ടപ്പന: കഞ്ചാവ് കേസിൽ പ്രതിയായ യുവാവിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. വാഗമൺ പാറക്കെട്ട് പുന്നമുടി കിഴക്കേചെരുവിൽ റോബിൻ ജോണിനെ (28)യാണ് പൊലീസ് പിടികൂടിയത്. ഉപ്പുതറ എസ്.ഐയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘമാണ് തിരുച്ചിറപ്പള്ളിയിൽ നിന്നും തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ കാപ്പ ഉൾപ്പെടെ വാഗമൺ പൊലീസിൽ എട്ട് കേസുകളുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു സംഭവം. അമ്പലപ്പാറയിൽ നിന്നും നാലര കിലോ കഞ്ചാവ് പിടികൂടിയ കേസിൽ മൂന്നാം പ്രതിയാണ് റോബിൻ. ഒന്നും ,രണ്ടും പ്രതികളായ അമ്പലപ്പാറ കുറ്റിക്കൽ വി.ബിനുകുമാർ (25), പശുപ്പാറ ഗംഗൻമൊട്ട പുത്തൻവീട് വിളയിൽ ജനീഷ് രാജ് (22) എന്നിവരെ പൊലീസ് സംഭവ ദിവസം പിടികൂടിയെങ്കിലും റോബിൻ ഓടി രക്ഷപെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.