ക്യാൻസർ ബോധവൽക്കരണ ക്ലാസ് 

Monday 09 February 2026 2:09 AM IST

വൈക്കം : വിമൻസ് വെൽഫെയർ സർവ്വീസ് നടേൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും മുൻ നിർത്തി ക്യാൻസർ പ്രതിരോധത്തെക്കുറിച്ച് നടത്തുന്ന ബോധവൽക്കരണ പരിപാടി 14 ന് വൈകിട്ട് 4 ന് നടേൽ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയം മെഡിക്കൽ കോളേജിലെ റേഡിയേഷൻ ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ഡയാന സേവി ജോസ് ക്ലാസ് നയിക്കും.