യു.ഡി.എഫിന് വിജയസാധ്യത
ഗുരുവായൂർ: കേരളം മറ്റൊരു ബംഗാൾ ആകരുതെന്ന് ആഗ്രഹിക്കുന്ന യഥാർത്ഥ ഇടതുപക്ഷ ചിന്താഗതിക്കാർ പോലും ഇത്തവണ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നത് യു.ഡി.എഫിന്റെ വിജയസാധ്യത വർദ്ധിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കഴിഞ്ഞ പത്തുവർഷമായി കേരളത്തെ തകർത്തെറിഞ്ഞ ഇടതുപക്ഷ സർക്കാരിനെ താഴെയിറക്കാനുള്ള ജനകീയ പോരാട്ടത്തിലാണ്. സ്വർണക്കൊള്ളക്കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുമ്പോഴും ഭരണകക്ഷിയിലെ പ്രമുഖരെ തൊടാൻ മടിക്കുന്ന പൊലീസ് നടപടി ജനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ സർവേകളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുത്. പാർട്ടിക്ക് ചിട്ടയായ നടപടിക്രമങ്ങളുണ്ട്. ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കി, കൃത്യസമയത്ത് തന്നെ മികച്ച സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും. എല്ലാ കുപ്രചരണങ്ങളെയും അതിജീവിച്ച് യു.ഡി.എഫ് വൻ വിജയം നേടുമെന്നും പറഞ്ഞു.