അഖില കേരള ചേരമർ ഹിന്ദു മഹാസഭാ യോഗം

Monday 09 February 2026 1:32 AM IST

കട്ടപ്പന: അഖില കേരള ചേരമർ ഹിന്ദു മഹാസഭ ജില്ലാ കമ്മിറ്റി ജനറൽബോഡിയും വനിതാ, യൂത്ത് വിങ് തിരഞ്ഞെടുപ്പും നടന്നു. സംസ്ഥാന പ്രസിഡന്റ് സുനിൽ ടി രാജ് ഉദ്ഘാടനം ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പിൽ സഭയെ സഹായിക്കുന്ന മുന്നണികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് രാജീവ് രാജു അദ്ധ്യക്ഷനായി. വനിതാ സംഘം സംസ്ഥാന പ്രസിഡന്റ് ഡി. ലിജിമോൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.എസ് ശശി, തങ്കമ്മ രാജു, രാജമ്മ ജയൻ, ബിന്ദു രാജു, കെ.കെ കുഞ്ഞുമോൻ, സതീഷ് കോഴിമല, രാജൻ കോട്ടക്കുഴി എന്നിവർ സംസാരിച്ചു.