മർച്ചന്റസ് അസോസിയേഷൻ വാർഷികം
Monday 09 February 2026 12:13 AM IST
പാവറട്ടി : പാടൂർ ഇടിയഞ്ചിറ മർച്ചന്റ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗവും പഞ്ചായത്തിലേക്ക് തിരഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിക്കലും ഭദ്രം ധനസഹായ വിതരണവും ജില്ലാ പ്രസിഡന്റ് പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എൽ.വിൽസെന്റ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.എൽ.റാഫേൽ പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു. പാവറട്ടി യൂണിറ്റ് പ്രസിഡന്റ് എ.ജെ വർഗീസ് ഭദ്രം ധനസഹായ വിതരണം നടത്തി. വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.ഹബീബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റിനിത കബീർ, ഒന്നാം അവാർഡ് മെമ്പർ ബുഷറ അക്ബർ, മുല്ലശ്ശേരി പഞ്ചായത്ത് അംഗം ബബിത ലിജോ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.