വ്യാപാര കരാർ പരമാധികാരത്തിന് ഭീഷണി; സി.പി.എം
Monday 09 February 2026 12:13 AM IST
ന്യൂഡൽഹി: യു.എസുമായുള്ള വ്യാപാര കാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും കൃഷിക്കും പരമാധികാരത്തിനും ഭീഷണിയെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ. ഇന്ത്യയിലെ ആപ്പിൾ പരുത്തി,സോയ കർഷകരുടെയും ഉപജീവനമാർഗത്തെ സാരമായി ബാധിക്കും. ഇന്ത്യൻ കർഷകർക്കുള്ള പിന്തുണയും സബ്‌സിഡിയും കരാർ ഇല്ലാതാക്കും. യു.എസ് കാർഷിക ഉത്‌പന്നങ്ങൾക്ക് വൻ സബ്സിഡിയുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നതുൾപ്പെടെയുള്ള നയങ്ങൾ നിയന്ത്രിക്കുന്നതിനാൽ വ്യാപാര കരാർ നമ്മുടെ പരമാധികാരത്തിന് ഒരു പ്രഹരമാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിന്റെ ലജ്ജാകരമായ കീഴടങ്ങലാണിത്. തന്ത്രപരമായ താത്പര്യങ്ങൾക്ക് ഹാനികരമാകുന്ന തരത്തിൽ യു.എസ് പ്രതിരോധ സാമഗ്രികൾ വാങ്ങാനും ഇന്ത്യ നിർബന്ധിതമാകും. കരാറിന്റെ പൂർണ വിവരങ്ങൾ പാർലമെന്റിൽ പരസ്യപ്പെടുത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു.