പാകിസ്ഥാന് ഇന്ത്യയുടെ ചെനാബ് ഷോക്ക്: മെഗാ ഡാമിനായി ടെൻഡർ വിളിച്ചു
ന്യൂഡൽഹി: സിന്ധു നദീജല കരാർ മരവിപ്പിച്ചതിനു പിന്നാലെ 46 വർഷമായി മുടങ്ങിക്കിടന്ന ചെനാബ് നദിയിലെ മെഗാ അണക്കെട്ട് നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ ടെൻഡർ ക്ഷണിച്ചു. ഇതിലൂടെ പാകിസ്ഥാന്റെ എതിർപ്പിൽ കുരുങ്ങിക്കിടന്ന സാവൽകോട്ട് ജലവൈദ്യുത പദ്ധതി പൂർത്തിയാക്കും. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനാണ് (എൻ.എച്ച്.പി.സി) ടെൻഡർ വിളിച്ചത്.
സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാനു നൽകിയ വെള്ളം പരമാവധി ഇന്ത്യയിൽ ഉപയോഗിക്കാനുള്ള സർക്കാർ തന്ത്രത്തിന്റെ ഭാഗമായാണിത്. പാകിസ്ഥാനിൽ ലഭിക്കുന്ന വെള്ളത്തിന്റെ നാലിൽ മൂന്ന് ഭാഗവും ഇന്ത്യയിൽ നിന്ന് പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിൽ നിന്നാണ്. അതിൽ കൂടുതലും ചെനാബിൽ നിന്നാണ്. പാകിസ്ഥാനിലെ കൃഷിയുടെ 90 ശതമാനത്തിലധികവും ചെനാബ് നദിയെ ആശ്രയിച്ചാണ്.
5,129 കോടിയുടെ സാവൽകോട്ട് പദ്ധതി
ചെലവ്- 5,129 കോടി രൂപ
ഉധംപുർ, റമ്പാൻ, റിയാസി ജില്ലകൾക്ക് പ്രയോജനം
ഒമ്പത് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും
കഴിഞ്ഞ ഒക്‌ടോബറിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി.
ജമ്മുകാശ്‌മീരിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കും. ദേശീയ ഗ്രിഡിലേക്ക് അധിക വൈദ്യുതി
ജമ്മുകാശ്‌മീരിൽ അടക്കം കൂടുതൽ തൊഴിലവസരം
രണ്ടു ഘട്ടങ്ങളിലായി 1,856 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും
ആദ്യഘട്ടത്തിൽ 1,406 മെഗാവാട്ട്, രണ്ടാം ഘട്ടത്തിൽ 450 മെഗാവാട്ട്
ചെനാബിലെ മറ്റ് പദ്ധതികളും വേഗത്തിലാക്കും
കിഷ‌്‌താറിലെ പക്കൽ ദുൽ പദ്ധതി (1,000 മെഗാവാട്ട്), കിരു പദ്ധതികൾ ഡിസംബറിൽ
167 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന പക്കൽ ദുൽ ചെനാബ് നദിയിലെ വലിയ പദ്ധതി.
പക്കൽ ദുൽഇന്ത്യയിലെ ഉയരം കൂടിയ അണക്കെട്ടുമാകും.
ക്വാർ പദ്ധതി 2028 മാർച്ചിൽ പൂർത്തിയാക്കും.
റാറ്റ് നദിയിലെ അണക്കെട്ടിന്റെ നിർമ്മാണം വേഗത്തിലാക്കും