എടപ്പാടി ബി.ജെ.പി ബ്രാഞ്ച് സെക്രട്ടറിയെ പോലെ; സ്റ്റാലിൻ
Monday 09 February 2026 12:17 AM IST
വിരുദുനഗർ: കേന്ദ്രസർക്കാർ തമിഴ്നാടിനുള്ള ഫണ്ട് തടഞ്ഞുവയ്ക്കുമ്പോൾ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി ബി.ജെ.പിയുടെ ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. കൽകുറിച്ചിയിൽ ഡി.എം.കെ യുവജന വിഭാഗം ദക്ഷിണ മേഖല ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം തമിഴ്നാടിനുള്ള ഫണ്ട് തടഞ്ഞുവച്ച വിഷയത്തിൽ കേന്ദ്രത്തിനെതിരെ പ്രതികരിക്കാൻ എടപ്പാടി തയ്യാറായിട്ടില്ല. നിയമനിർമ്മാണത്തെക്കുറിച്ചും സംസ്ഥാനങ്ങൾക്കുള്ള അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും എടപ്പാടിക്ക് വ്യക്തതയില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ 40 സീറ്റുകളും നേടുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും അതുനേടി. നിയമസഭാ സീറ്റിൽ 'വെൽവോം ഇറണൂർ" (200 സീറ്റുകളിൽ വിജയം) ആണ് മുദ്രാവാക്യമെന്ന് സ്റ്റാലിൻ പറഞ്ഞു.