അവാർഡിന് അപേക്ഷിക്കാം
Monday 09 February 2026 12:19 AM IST
ആലപ്പുഴ: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരള (സി.എഫ്.കെ) സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം നടത്തുന്നവക്ക് നൽകുന്ന ഉപഭോക്തൃ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർക്ക് അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം പ്രവർത്തന മേഖലകളെ സംബന്ധിച്ച രേഖകൾ, അംഗീകരങ്ങളുടെ കോപ്പി, ഫോട്ടോയും ഉൾപ്പടെ സംസ്ഥാന ചെയർമാൻ കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരള (സി.എഫ്.കെ), പുളിപ്പറമ്പ്, വണ്ടാനം പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി 28. ഫോൺ: 9288006462.