എസ്.പി.വെങ്കിടേഷ് ഓർമ്മ കൂട്ടായ്‌മ
Monday 09 February 2026 2:12 AM IST
തിരുവനന്തപുരം: വിഖ്യാത സംഗീതജ്ഞൻ എസ്.പി.വെങ്കിടേഷിന് 'വാൽക്കണ്ണെഴുതിയ മകരനിലാവ്' എന്ന പേരിൽ ഭാരത് ഭവനും വയലാർ സാംസ്കാരിക വേദിയും ചേർന്ന് ഇന്ന് വൈകിട്ട് 5ന് ശ്രദ്ധാഞ്ജലി ഒരുക്കുന്നു.
മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നിർവഹിക്കും.
പണ്ഡിറ്റ് രമേശ് നാരായൺ,ബി.അരുന്ധതി,ഡോ.പ്രമോദ് പയ്യന്നൂർ,വയലാർ സാംസ്കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ്‌മോഹൻ,സെക്രട്ടറി മണക്കാട് രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.