കാറിൽ മരിച്ച നിലയിൽ

Monday 09 February 2026 1:25 AM IST

ന്യൂഡൽഹി: ഡൽഹി പീരാഗഢി ഫ്ലൈഓവറിന് താഴെ പാർക്ക് ചെയ്ത കാറിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. നാട്ടുകാർ വിവരം അറിയിച്ചതു പ്രകാരം പൊലീസ് എത്തിയപ്പോളാണ് മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചത് രൺധീർ(62), ശിവ്നരേഷ്(42), ലക്ഷ്മി(40) എന്നിവരാണെന്ന് തിരിഞ്ഞറിഞ്ഞു. രൺധീറും ശിവ്നരേഷും ഡൽഹിയിലെ റാൻഹോളയിലും ലക്ഷ്മി ജഹാംഗിർപുരി ഭാഗത്തും താമസിക്കുന്നവരാണ്. മൃതദേഹങ്ങളിൽ പരിക്കിന്റെ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.