ഗൗരവ് ഗോഗോയിക്ക് പാക് ബന്ധമെന്ന് ആരോപണം

Monday 09 February 2026 1:26 AM IST

ഗുവാഹത്തി: കോൺഗ്രസ് എം.പിയും ലോക്സഭാ പ്രതിപക്ഷ ഉപനേതാവുമായ ഗൗരവ് ഗോഗോയിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന്

ബി.ജെ.പി ആരോപണം. തുടർന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ ഗൗരവകരമാണെന്നും അതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഗൗരവിന്റെ ഭാര്യ എലിസബത്ത് കോൾബർണിന് പാക് ചാരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്നാണ് ആരോപണം. പാകിസ്ഥാൻ പ്ലാനിംഗ് കമ്മിഷന്റെ മുൻ ഉപദേഷ്ടാവായിരുന്ന തൗഖീർ ഷെയ്ഖിന് കീഴിൽ ഇസ്ലാമാബാദിൽ ജോലി ചെയ്തിരുന്ന സമയത്ത് എലിസബത്ത് രഹസ്യ വിവരങ്ങൾ കൈമാറിയെന്നും പറയുന്നു. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ ക്യാബിനറ്റ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.