4 ട്രാൻ. ബസുകളിൽ നിന്ന് കോപ്പർ മോഷ്ടിച്ചു
Monday 09 February 2026 2:50 AM IST
ആലുവ: ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന നാല് ബസുകളിൽ നിന്ന് കോപ്പർ മോഷ്ടിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രി സർവീസ് കഴിഞ്ഞ് രാത്രി 10 മണിക്ക് ശേഷം പാർക്ക് ചെയ്ത ബസുകളുടെ ബാറ്ററിയിൽ നിന്ന് സെൽഫ് മോട്ടറിലേക്കുള്ള വയർ അറുത്താണ് കോപ്പർ കവർന്നത്. ഇന്നലെ രാവിലെ ബസ് സ്റ്റാർട്ട് ആകാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. ആലുവ പൊലീസ് അന്വേഷണം തുടങ്ങി.