റഷ്യൻ എണ്ണ: ഇന്ത്യൻ കമ്പനികൾ പിന്മാറുന്നു

Monday 09 February 2026 7:34 AM IST

ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ ഇറക്കുമതിയിൽ നിന്ന് ഇന്ത്യൻ കമ്പനികൾ പിന്മാറുന്നെന്ന് റിപ്പോർട്ട്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ കമ്പനികൾ ഏപ്രിൽ മുതൽ ഇറക്കുമതി നിറുത്തിയേക്കുമെന്നാണ് സൂചന. ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചെന്ന് നേരത്തെ വാർത്ത പുറത്തുവന്നിരുന്നു. അതേ സമയം, റഷ്യൻ എണ്ണ ഇറക്കുമതി നിറുത്തുമെന്ന് കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.