വീടിന്റെ ഈ ഭാഗത്ത് പടികളുണ്ടോ? അവിടെ താമസിക്കുന്ന പുരുഷന്മാർക്ക് കഷ്ടകാലമായിരിക്കും

Monday 09 February 2026 11:40 AM IST

വീടിന്റെ നിർമ്മാണ സമയത്ത് എല്ലാവരും വാസ്‌തുനോക്കാറുണ്ട്. വീട്ടിൽ സന്തോഷവും സമൃദ്ധിയും പോസിറ്റീവ് എനർജിയും നിലനിൽക്കാൻ വാസ്തുശാസ്ത്രത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ വീട്ടിലെ പടികളുടെ കാര്യത്തിൽ പലരും തെറ്റുകൾ വരുത്തുന്നു. വാസ്തുവിൽ വീട്ടിലെ പടികളെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം.

വീടിന്റെ വടക്ക് - കിഴക്ക് ഭാഗത്ത് പടികൾ വയ്ക്കുന്നത് ദോഷമാണെന്നാണ് വാസ്തുവിൽ പറയുന്നത്. ഇത് പലർക്കും അറിയില്ല. വടക്ക് കിഴക്ക് ഭാഗത്ത് പടികൾ വയ്ക്കുന്നത് ആ വീട്ടിൽ താമസിക്കുന്ന പുരുഷന്മാർക്ക് ദോഷമാണെന്നാണ് വിശ്വാസം. അവർ അബദ്ധങ്ങളിൽ ചാടാൻ കാരണമാകുമെന്നും ജ്യോതിഷികൾ പറയുന്നു. അതുപോലെ പ്രധാനവാതിലിന് മുന്നിൽ പടികൾ സ്ഥാപിക്കുന്നത് ദോഷമാണെന്നാണ് പറയുന്നത്. ഇത് കുടുംബ പുരോഗതിയിൽ തടസം സൃഷ്ടിക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു.

വാസ്തുവിദഗ്ധരുടെ അഭിപ്രായത്തിൽ വീടിനകത്തായാലും പുറത്തായാലും പടികൾ എല്ലായ്പ്പോഴും ഉറച്ചതും ശക്തവുമായിരിക്കണമെന്ന് പറയുന്നു. പൊള്ളയായ പടികൾ സ്ഥാപിക്കുന്നത് അശുഭകരമാണെന്നാണ് വിശ്വാസം. പൊള്ളയായ പടികൾ വയ്ക്കുന്നത് സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി വാസ്തുവിൽ പറയുന്നുണ്ട്. കോൺക്രീറ്റ്, കല്ല്, മരം എന്നിവക്കൊണ്ട് പടികൾ നിർമ്മിക്കുന്നതാണ് നല്ലത്. ഇത് വീട്ടിലെ വാസ്തുദോഷങ്ങൾ നീക്കുന്നുവെന്നും വിശ്വാസമുണ്ട്. ഇത് പോസിറ്റീവ് എനർജിയും വർദ്ധിപ്പിക്കുന്നു.

വാസ്തുപ്രകാരം പടികൾ എപ്പോഴും ഘടികാരദിശയിലായിരിക്കണം. അതായത് താഴെ നിന്ന് മുകളിലേക്ക് പോകുമ്പോൾ നിങ്ങൾ വലത്തേക്ക് തിരിയണം. 9,11,15 അല്ലെങ്കിൽ 21 എന്നിങ്ങനെ ഒറ്റ സംഖ്യ പടികൾ സ്ഥാപിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. അതുമാത്രമല്ല പടിക്കെട്ടിനടിയിൽ ഒരിക്കലും ടോയ്‌ലറ്റ്, പൂജാമുറി, അടുക്കള എന്നിവ നിർമ്മിക്കാൻ പാടില്ല.