സംയുക്ത കഴുന്ന് എഴുന്നള്ളിപ്പ്

Tuesday 10 February 2026 1:07 AM IST

വൈക്കം : വൈക്കം ടൗൺ നടേൽപള്ളി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന കഴുന്ന് എഴുന്നള്ളിപ്പ് ഭക്തിനിർഭരമായി. സെന്റ് ലി​റ്റിൽ ഫ്ളവർ, സെന്റ് അൽഫോൻസാ, സെന്റ്‌ തോമസ്,ഹോളി ഫാമിലി, സെന്റ്‌ ജോസഫ്, സെന്റ്‌ മേരീസ്, സെന്റ് വിൻസെന്റ് ഡി.പോൾ, മദർ തെരേസാസ് കുടുംബയൂണി​റ്റികളുടെനേതൃത്വത്തിൽ കൊച്ചുകവല ജംഗ്ഷനിൽ നിന്ന് സംയുക്ത കഴുന്ന് എഴുന്നള്ളിപ്പ് പള്ളിയിലേയ്ക്ക് പുറപ്പെട്ടു. പള്ളി വികാരി ഫാ.ആന്റണി പരവര, ഫാ.ഷിബു ചാത്തനാട്ട് എന്നിവർനേതൃത്വം നൽകി. ഫാ.ടോണി മാളിയേക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധകുർബാന നടത്തി.