പുസ്തക വണ്ടിയുടെ പ്രയാണം തുടങ്ങി

Tuesday 10 February 2026 12:07 AM IST

വൈക്കം : കെ.പി.സി.സി സാംസ്‌കാരിക സാഹിതിയുടെ നേതൃത്വത്തിൽ കോട്ടയത്ത് 12 മുതൽ 17 വരെ നടത്തുന്ന ഉത്സവ് 2026 ലേക്കുള്ള പുസ്തക വണ്ടിയുടെയും, വിളംബര ജാഥയുടെയും പ്രയാണം വൈക്കത്ത് നിന്ന് ആരംഭിച്ചു. എം.കെ.ഷമീർ ക്യാപ്ടനായുള്ള പര്യടന പരിപാടി കച്ചേരിക്കവലയിൽ വർക്കിംഗ് ചെയർമാൻ എൻ.വി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എം.രഘു, മോഹൻ ഡി. ബാബു, പി.ഡി.ഉണ്ണി, എം.കെ.ഷിബു, ബി.അനിൽ കുമാർ, അബ്ദുൾ സലാം റാവുത്തർ, ടിഫാന ബഷീർ, സോണി സണ്ണി എ.സനീഷ് കുമാർ, ഗിരിജ നായർ, അനൂപ്, റോബിൻ ജേക്കബ്, ഗോപാലകൃഷ്ണൻ, അൻവർ പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.