പൂർണ ഒ.ഇ.സിയിൽ ഉൾപ്പെടുത്തണം
Tuesday 10 February 2026 12:08 AM IST
കോട്ടയം : വെളുത്തേടത്തു നായർ സമുദായത്തെ (കെ.വി.എൻ.എസ്) പൂർണ ഒ.ഇ.സിയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സെക്രട്ടറി ടി.എൻ മുരളീധരൻ നായർ. പള്ളിക്കത്തോട്ടിൽ ആനിക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ ചേർന്ന കേരള വെളുത്തേടത്തു നായർ യുവജന സമാജം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി.എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ജി നാരായണൻ നായർ, ഡി.ആർ ഗോപിനാഥൻ നായർ, വി.ജി അനിൽകുമാർ, ബാബു കിഴക്കേടത്ത്, കെ.എസ് ഗിരീഷ് കുമാർ, എം.ജിരാമകൃഷ്ണൻ, ആശാ ഗിരീഷ്, ശ്രീജ സതീഷ്,അശ്വതി അനിൽകുമാർ, ആര്യ, ഗൗതം തുടങ്ങിയവർ പങ്കെടുത്തു.