തേനെടുപ്പ് മഹോത്സവം
Tuesday 10 February 2026 12:10 AM IST
നെടുംകുന്നം : നെടുംകുന്നം ഹണി ബീ ഗ്രൂപ്പിന്റെ തേനെടുപ്പ് മഹോത്സവം 13 ന് രാവിലെ 10 ന് ഹണി ബീ ഗ്രൂപ്പ് അംഗമായ വിനോജ് തോമസിന്റെ നെടുമണ്ണി തെക്കേക്കൂറ്റ് ബീ ഫാമിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ സന്തോഷ് പീലിയാനിക്കൽ അദ്ധ്യക്ഷത വഹിക്കും. ആദ്യ തേൻ വില്പന വാഴൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിമി ഇബ്രാഹിം നിർവഹിക്കും. വിവിധ തേൻ ഉത്പനങ്ങളുടെ വിതരണം ജില്ല പഞ്ചായത്ത് മെമ്പർ അജിത്ത് മുതിരമല, ബ്ലോക്ക് മെമ്പർ ജോസഫ് ദേവസ്യ എന്നിവർ നിർവഹിക്കും. കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ ക്ലാസെടുക്കും.