ലിറ്റിൽ കൈറ്റ്‌സ് ക്യാമ്പ് സമാപിച്ചു

Tuesday 10 February 2026 12:10 AM IST

കോട്ടയം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്‌സ് ദ്വിദിന ജില്ലാ ക്യാമ്പ് സമാപിച്ചു. സങ്കീർണ്ണമായ പ്രോജക്ടുകൾ തയ്യാറാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ് ) സ്‌കൂളുകൾക്ക് നൽകിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചാണ് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ നടത്തിയത്. ജില്ലാ ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മോയിൽ നടത്തുന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാം. കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ തോമസ് വർഗീസ്, കൈറ്റ് കോർ ടീമംഗം നിഥിൻ ജോസ് എന്നിവർ നേതൃത്വം നൽകി.