കാപ്പ ചുമത്തി ജയിലിലടച്ചു
Tuesday 10 February 2026 12:01 AM IST
ആലുവ: ആലുവ അശോകപുരം കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാലിനെ (38) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. ആലുവ, അങ്കമാലി, എടത്തല, കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ നവംബറിൽ പുക്കാട്ടുപടി കുഴിവേലിപ്പടി റോഡിൽ മാളിയേക്കപ്പടി ജംഗ്ഷനിൽ വച്ച് യുവാവിനെ ആക്രമിച്ച സംഭവത്തിന് എടത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ജി.പി. മനുരാജിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സി.എ. നിയാസ്, എസ്.സി.പി.ഒ എം.വി ബിനോയ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.