കോട്ടയം ഇളക്കി മറിച്ച് ജോസിന്റെ മദ്ധ്യമേഖല വികസന മുന്നേറ്റജാഥ

Tuesday 10 February 2026 12:29 AM IST

കോട്ടയം : കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് മദ്ധ്യമേഖല വികസനമുന്നേറ്റ ജാഥ മൂന്നു ദിവസത്തെ പര്യടനത്തിന് ശേഷം ഇടുക്കി ജില്ലയിലേക്കു കടന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യാത്രയിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് അണിചേർന്നത്. ഒമ്പത് നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോയ യാത്രയ്ക്ക് ചങ്ങനാശ്ശേരി,​ തിരുനക്കര മൈതാനം,​ പാമ്പാടി ,​ ഏറ്റുമാനൂർ, കുറവിലങ്ങാട്,​ വൈക്കം ബോട്ടുജെട്ടി മൈതാനം,​ പാലാ, പൊൻകുന്നം, മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ വൻവരവേൽപ്പാണ് ലഭിച്ചത്. മുൻ മന്ത്രി കെ.കെ. ശൈലജ,​പി.പി. സുനീർ എം.പി,​ മുൻ എം.പി പി.കെ.ബിജു, ഘടകകക്ഷി നേതാക്കളായ സാബു ജോർജ്, ഡോ. വർഗീസ് ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടിൽ, മാത്യൂസ് കോലഞ്ചേരി, കെ.ജി പ്രേംജിത്ത്, ഫ്രാൻസിസ് തോമസ്, എം.എ ലത്തിഫ്, ബിനോയ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിമാരായ വി.എൻ വാസവൻ,​ റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ.എൻ,ജയരാജ്, എം.എൽ.എ മാരായ ജോബ് മൈക്കിൾസ സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി.കെ. ആശ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.