യുവജവ കമ്മിഷൻ അദാലത്ത്

Monday 09 February 2026 8:30 PM IST

ആലപ്പുഴ: സംസ്ഥാന യുവജന കമ്മിഷൻ സംഘടിപ്പിക്കുന്ന ആലപ്പുഴ ജില്ലാതല അദാലത്ത് 11ന് ആലപ്പുഴ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന അദാലത്തിൽ യുവജന കമ്മിഷൻ ചെയർപേഴ്‌സൺ എം. ഷാജർ അദ്ധ്യക്ഷത വഹിക്കും. 18നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് കമ്മിഷൻ മുമ്പാകെ നേരിട്ട് പരാതികൾ സമർപ്പിക്കുവാനും പരിഹാരം തേടാനും അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712308630.