മികച്ച ബി.എൽ.ഒ രാജീവിന് ആദരം

Tuesday 10 February 2026 3:51 AM IST

ബാലരാമപുരം: കേരളത്തിലെ മികച്ച ബി.എൽ.ഒയായി തിരഞ്ഞെടുക്കപ്പെട്ട എസ്.രാജീവിനെ ഫ്രാബ്സും ബാലരാമപുരം പൊലീസും ആദരിച്ചു.ഫ്രാബ്സിന് വേണ്ടി പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,​ബാലരാമപുരം പൊലീസിന് വേണ്ടി എസ്.ഐ എ.വി.സജീവും രാജീവിനെ ആദരിച്ചു.ഫ്രാബ്സ് വൈസ് പ്രസിഡന്റ് എച്ച്.എ നൗഷാദ്,​കാവിൻപുറം സുരേഷ്,​ജോയിന്റ് സെക്രട്ടറി സി.വി.സുന്ദരമൂർത്തി,​ഭാരവാഹികളായ റൈയ്‌മണ്ട്,​അർജ്ജുനൻ,​അഗസ്ത്യാർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ.ഹേമലത,​സെക്രട്ടറി ആർ.സരസ്വതി എന്നിവർ പങ്കെടുത്തു.