ബദ്രിയ്യത്ത് മജ്‌ലിസി
Tuesday 10 February 2026 3:51 AM IST
തിരുവനന്തപുരം: വള്ളക്കടവ് ജവാഹി റുൽ ഉലൂം അറബിക് കോളേജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ ബദ്രിയ്യത്ത് മജ്‌ലിസിന്റെ (ആത്മീയ സംഗമം) പത്താമത് വാർഷികം ആഘോഷിച്ചു.നിസാമുദ്ധീൻ അസ്ഹരി കുമ്മനം മുഖ്യപ്രഭാഷണം നടത്തി.ജമാഅത്ത് ജനറൽ സെക്രട്ടറി എസ്.എം.ഹനീഫാ ഹാജി അദ്ധ്യക്ഷനായി.കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം എ.സൈഫുദ്ധീൻ ഹാജി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം നേതൃത്വം നൽകി.സയ്യിദ് ഹസ്ബുള്ള ബാഫഖി തങ്ങൾ കൊല്ലം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.മഫാസ് ചെയർമാൻ അബൂബക്കർ സിദ്ധീഖ് ഹാജി,ശാക്കിർ തിരുരങ്ങാടി,ജമാഅത്ത് ഭാരവാഹികളായ എ.കെ.സലീം,എം.അബ്ദുൾ റഷീദ്,എ.സംഷീർ,ഡോ.അൻവർ നാസർ,കെ.ഇ.സ്മാഈൽ കുട്ടി ഹാജി,എ.മിയാനുദ്ധീൻ,എ.റഹ്മത്തുള്ള തുടങ്ങിയവർ പങ്കെടുത്തു.