സർക്കാർ ഉറപ്പ് പാലിച്ചില്ല: അഡ്വ.ജി.സുബോധൻ

Tuesday 10 February 2026 2:54 AM IST

ബാലരാമപുരം: കൈത്തറിമേഖലയെ സംരക്ഷിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പ് പാഴായെന്ന് കോൺഗ്രസ് നേതാവ് അഡ്വ.ജി. സുബോധൻ പറഞ്ഞു. കൈത്തറി തൊഴിലാളി കോൺഗ്രസ്–കേരള ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പേറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ എന്നിവയുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എ.കരീം അദ്ധ്യക്ഷത വഹിച്ചു. ഹാൻടെക്‌സ് മുൻ പ്രസിഡന്റ് പെരിങ്ങമല വിജയൻ,​വണ്ടന്നൂർ സദാശിവൻ,​വട്ടവിള വിജയകുമാർ,​ പട്ട്യക്കാല രഘു തുടങ്ങിയവർ സംസാരിച്ചു.