വാക്സിനേഷൻ ആൻഡ് ഡിവാമിംഗ് ക്യാമ്പെയിൻ
Tuesday 10 February 2026 3:54 AM IST
ബാലരാമപുരം: കുടുംബശ്രീ ജില്ലാമിഷൻ പ്രോജക്ടായ ജീവനം ക്യാമ്പെയിന്റെ ഭാഗമായി ബാലരാമപുരം മൃഗാശുപത്രിയിൽ വാക്സിനേഷൻ ആൻഡ് ഡീവാമിംഗ് ക്യാമ്പെയിൻ സംഘടിപ്പിച്ചു.ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീല ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ റീത്ത അദ്ധ്യക്ഷത വഹിച്ചു.ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജിജോ,വെറ്ററിനറി സർജൻ ഡോ.അനീഷ്,എ.ച്ച്.സി.ആർ.പി പ്രതീജ,സി.ഡി.എസ് മെമ്പർ ശരണ്യ എന്നിവർ പങ്കെടുത്തു.