കുറ്റവാളിയെ തേടി അനൂപ് മേനോൻ, ഈ തനിനിറം ടീസർ

Tuesday 10 February 2026 6:20 AM IST

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ തനിനിറം ടീസർ പുറത്തിറങ്ങി. പൂർണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ആണ് ഈ തനിനിറം. ഒരു റിസോർട്ടിൽ പെൺകുട്ടിക്ക് ദാരുണമായ ദുരന്തം സംഭവിക്കുന്നതിനെ തുടർന്ന് കേസന്വേഷണത്തിന്റെ ചുക്കാൻ പിടിക്കുന്ന എസ്.ഐ. ഫെലിക്സ് ലോപ്പസ് എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. ഏറെ ദുരൂഹതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അന്വേഷണം. ഫെബ്രുവരി 12ന് റിലീസ് ചെയ്യും. രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി , പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ , അജിത്, രമ്യ മനോജ്, അനഘ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ , ആതിര എന്നിവരാണ് മറ്റ് താരങ്ങൾ.തിരക്കഥ -അംബിക കണ്ണൻ ബായ്,ഛായാഗ്രഹണം - പ്രദീപ് നായർ, ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു, സംഗീതം - ബിനോയ് രാജ് കുമാർ,കലാസംവിധാനം - അശോക് നാരായൺ,എഡിറ്റിംഗ് - അജു അജയ്,കോസ്റ്റ്യും - ഡിസൈൻ - റാണാ മേക്കപ്പ് - രാജേഷ് രവി, എക്സിക്യുട്ടീവ് - പ്രൊഡ്യുസർ - ആനന്ദ് പയ്യന്നർ ,പ്രൊഡക്ഷൻ എക്സ്ക്യുട്ടീവ് - ' മഹേഷ് തിടനാട് , സുജിത് അയണിക്കൽ,

ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹനൻ ആണ് നിർമ്മാണം.

പി.ആർ. ഒ വാഴൂർ ജോസ്.