ശിശിരോത്സവവും സമാദരണവും

Monday 09 February 2026 9:51 PM IST

പയ്യന്നൂർ : വോയ്സ് ഓഫ് പയ്യന്നൂരിന്റെയും തഞ്ചാവൂർ സൗത്ത് സോൺ കൾചറൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ , ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത നൃത്ത രൂപങ്ങൾ അവതരിപ്പിക്കുന്ന ദ്വിദിന ശിശിരോത്സവം ഗാന്ധി പാർക്കിൽ നടന്നു. ഇതോടൊപ്പം വിവിധ പുരസ്‌കാരങ്ങൾ നേടിയ പി.കുഞ്ഞികൃഷ്ണൻ , ഉദിനൂർ ബാലഗോപാലൻ , പി.കെ.സുരേഷ് കുമാർ , കലാമണ്ഡലം ലത , വിജയൻ തെരുവത്ത് എന്നിവരെയാണ് ആദരിച്ചു. വോയ്സ് ഓഫ് പയ്യന്നൂർ സാരഥി കെ.പി.ശ്രീധരന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ അഡ്വ.സരിൻ ശശി ഉദ്ഘാടനം ചെയ്തു. ഡോ.ഇ.ശ്രീധരൻ ആദരഭാഷണം നടത്തി. എ.യു.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള എഴുപതോളം കലാകാരന്മാരാണ് പരമ്പരാഗതനൃത്ത രൂപങ്ങൾ അവതരിപ്പിച്ചത്.