യു.എസ് സൈനികർക്ക് നേരെ വെടിയുതിർത്ത് തുർക്കി, അമേരിക്കൻ ആണവായുധങ്ങൾ തുർക്കിയുടെ കൈയിൽ

Thursday 17 October 2019 10:58 AM IST

വാഷിംഗ്ടൺ : സിറിയൻ പട്ടണമായ കൊബാനിയിൽ തുർക്കി സൈനികർ യു.എസ് സൈനികർക്ക് നേരെ വെടിയുതിർത്തതായി പെന്റഗൺ പറഞ്ഞു. ഈ ആക്രമണത്തിൽ യു.എസ് സൈനികർക്ക് പരിക്കേറ്റിട്ടില്ല. എന്നാൽ യു.എസ് സൈനികർക്ക് നേരെ തുർക്കി സൈനികർ വെടിയുതിർത്തു എന്ന വാർത്ത തെറ്റാണെന്ന് തുർക്കി പ്രസി‌ഡന്റ് റിസപ്പ് തയ്യിപ്പ് എർദോഗൻ പറഞ്ഞു. ഇതിനിടെ തുർക്കിയും സിറിയയിലെ കുർദ് പോരാളികളും തമ്മിലുള്ള സംഘർഷത്തിൽ അമേരിക്കയ്ക്ക് ഇടപെടാൻ ആകില്ലെന്ന് പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൈകഴുകി. തുർക്കി, സിറിയ എന്നീ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന ആക്രമണത്തിൽ യു.എസിന്‌ യാതൊരു കാര്യവുമില്ലെന്നാണ് ട്രംപ് പറഞ്ഞത്.

ഈ പ്രശ്നനത്തിൽ റഷ്യ ഇടപെടുന്നുണ്ടെങ്കിലും അതവരുടെ തന്നെ കാര്യമാണെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. കുർദിഷ് സേനയെ ലക്ഷ്യമിട്ട് തുർക്കി തുടങ്ങിയ ആക്രമണം ഇപ്പോൾ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ഐസിസിനെതിരായുള്ള പോരാട്ടത്തിൽ തങ്ങളെ സഹായിച്ച കുർദ്ദ് എസ്.ഡി.എഫ് സൈനികരെ തുർക്കിക്ക് മുൻപിൽ ഒറ്റക്കാക്കികൊണ്ട് അമേരിക്ക തങ്ങളുടെ സൈനികരെ തിരിച്ചുവിളിച്ചതാണ് സംഘർഷത്തിന് വഴി തെളിച്ചത്. കുർദ്ദ് എസ്.ഡി.എഫ് മാലാഖമാരൊന്നുമല്ലെന്നാണ് ട്രംപ് ഈ തീരുമാനത്തെ കുറിച്ച് പറഞ്ഞത്. കുർദ്ദ് എസ്.ഡി.എഫിനെ ഭീകരായാണ് തുർക്കി കാണുന്നത്.

അതേസമയം, തു​​​​ർ​​​​ക്കി​​​​യി​​​​ലെ ഇ​​​​ൻ​​​​സി​​​​റി​​​​ലി​​​​ക് വ്യോ​​​​മ​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക സൂക്ഷിച്ചിട്ടുള്ള 50 അ​​​​ണു​​​​ബോം​​​​ബു​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യി​​​​ൽ ആ​​​​ശ​​​​ങ്ക. ശീ​​​​ത​​​​യു​​​​ദ്ധ​​​​കാ​​​​ല​​​​ത്തെ ബി 61 ​​​​ഇ​​​​നത്തിൽപ്പെട്ട ബോ​​​​ബു​​​​ക​​​​ളാ​​​​ണി​​​​വ. സി​​​​റി​​​​യ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ​​​​നി​​​​ന്ന് 250 മൈ​​​​ൽ​​​​വ​​​​രെ അ​​​​ക​​​​ല​​​​ത്തി​​​​ലാ​​​​ണ് ഇ​​​​വ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വ​​​​ട​​​​ക്ക​​​​ൻ സി​​​​റി​​​​യ​​​​യി​​​​ൽ കു​​​​ർ​​​​ദു​​​​ക​​​​ൾ​​​​ക്ക് എ​​​​തി​​​​രേ തു​​​​ർ​​​​ക്കി ആ​​​​ക്ര​​​​മ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഈ ​​​​അ​​​​ണു​​​​ബോം​​​​ബു​​​​ക​​​​ൾ മ​​​​റ്റെ​​​​വി​​​​ടേ​​​​ക്കെ​​​​ങ്കി​​​​ലും മാ​​​​റ്റു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ലോ​​​​ച​​​​ന ആ​​​​രം​​​​ഭി​​​​ച്ചെ​​​​ന്ന് ഒ​​​​രു യു​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ പ​​​​റ​​​​ഞ്ഞു.​​​​ഇ​​​​പ്പോ​​​​ൾ ഈ ​​​​ബോം​​​​ബു​​​​ക​​​​ളെ എ​​​​ർ​​​​ദോ​​​​ഗ​​​​ൻ ബ​​​​ന്ദി​​​​യാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു ന്യൂ​​​​യോ​​​​ർ​​​​ക്ക് ടൈം​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ടു പറയുന്നു.