കാവ്യശിഖ പുരസ്‌കാരം
Tuesday 10 February 2026 12:00 AM IST
തൃശൂർ: 2025 ലെ കാവ്യശിഖ പുരസ്‌കാരങ്ങൾക്ക് കവികളായ രംന വികാസ് (കാവ്യശിഖ പുരസ്‌കാരം), സുഭാഷ് പോണോളി ( സർഗപ്രതിഭ പുരസ്‌കാരം) മുനീറ രായംസ് (വെള്ളിലംകുന്ന് സ്മാരക കവിതാ പുരസ്‌കാരം) എന്നിവർ അർഹരായി. 5001 രൂപയും പ്രശസ്തിപത്രവും ഫലകം ഉൾപ്പെടുത്തതാണ് അവാർഡ്. 15 ന് രാവിലെ 10 ന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന കാവ്യശിഖ സംഗമത്തിൽ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ പുരസ്‌കാരങ്ങൾ സമർപ്പിക്കും. ജി.എസ്. ദിവ്യയുടെ എന്റെ ഗ്രഹണങ്ങൾ, അമാവാസികൾ, പൗർണമികൾ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നടക്കുമെന്ന് ഡോ. സി. രാവുണ്ണി, ഡോ. സുഭാഷിണി, മഹാദേവൻ, ചാക്കോ ഡി. അന്തിക്കാട്, അജയഘോഷ് എന്നിവർ പറഞ്ഞു.