ഒരപ്പൻകെട്ട് റോഡ് നാടിന് സമർപ്പിച്ചു
Tuesday 10 February 2026 12:10 AM IST
തൃശൂർ: പാണഞ്ചേരി പഞ്ചായത്ത് മയിലാട്ടുംപാറ ഒരപ്പൻ കെട്ട് പൈപ്പ്‌ലൈൻ റോഡ് നാടിന് സമർപ്പിച്ചു. മൈലാട്ടുംപാറ പട്ടിലുംകുഴി പാലം പരിസരത്ത് നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ വകയിരുത്തിയാണ് മത്സ്യബന്ധന വകുപ്പിന് കീഴിലുള്ള വിഭാഗമായ ഹാർബർ എൻജിനീയറിംഗ് വകുപ്പ് ഒരപ്പൻകെട്ട് പൈപ്പ് ലൈൻ റോഡ് നിർമ്മിച്ചത്. മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്. വിനയൻ എന്നിവർ മുഖ്യാതിഥികളായി. മാത്യു നൈനാൻ, സ്വപ്ന രാധാകൃഷ്ണൻ, പി.പി രവീന്ദ്രൻ, രാജൻ തുടങ്ങിയവർ സംസാരിച്ചു.