ടാറ്റയുടെ ആഡംബര കാർ ഫാക്ടറി ഉദ്ഘാടനം ചെയ്ത് സ്റ്റാലിൻ
ചെന്നൈ: റാണിപ്പേട്ട് പനപ്പാക്കത്ത് ടാറ്റാ മോട്ടോഴ്സിന്റെ ആഡംബര കാർ നിർമ്മാണ ഫാക്ടറി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഓട്ടോമൊബൈൽ നിർമ്മാണ കേന്ദ്രമാണ് തമിഴ്‌നാടെന്ന് സ്റ്റാലിൻ പറഞ്ഞു. വൈദ്യുത വാഹന നിർമ്മാണത്തിന്റെ തലസ്ഥാനം കൂടിയാണ്. ഇന്ത്യൻ വ്യവസായത്തിന്റെ പ്രധാന മുഖം ടാറ്റയാണ്. അന്തരിച്ച രത്തൻ ടാറ്റയുടെ സ്വപ്നപ്രകാരം,തമിഴ്‌നാട്ടിലെ ടാറ്റ മോട്ടോഴ്‌സിന്റെ ഈ നിക്ഷേപം തമിഴ്‌നാട്ടിൽ മാത്രമല്ല, ഇന്ത്യയിലുടനീളം പുതിയ ഊർജ്ജ വാഹനങ്ങളുടെ വികസനത്തെ പ്രോത്സാഹിപ്പിക്കും
ഇവിടെ അയ്യായിരം പേർക്ക് തൊഴിൽ നൽകും. വൈദ്യുത വാഹന നിർമ്മാണത്തിലും മോട്ടോർ വാഹന നിർമ്മാണത്തിലും തമിഴ്‌നാട് മുൻപന്തിയിലാണ്. ആഗോളതലത്തിൽ മത്സരിക്കുന്ന വാഹനങ്ങൾ നിർമ്മിക്കുന്ന ഒരു പ്ലാന്റ് തമിഴ്‌നാട്ടിലുണ്ടെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ റേഞ്ച് റോവർ കാർ മുഖ്യമന്ത്രി സ്റ്റാലിൻ ഓടിച്ചു.