സ്‌കൂട്ടർ യാത്രികരെ ആക്രമിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

Tuesday 10 February 2026 3:17 AM IST

ഇരിങ്ങാലക്കുട : ലിമിറ്റഡ് സ്റ്റോപ്പ് ബസ് നോക്കിയെടുക്കാൻ പറഞ്ഞതിലുള്ള വിരോധത്താൽ, സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നയാളെ മർദ്ദിച്ച സംഭവത്തിൽ ബസിലെ കണ്ടക്ടറായ തൃക്കൂർ കോനിക്കര സ്വദേശി ചെറുവത്തൂർ വീട്ടിൽ ജോയൽ (28) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

ചേലൂർ സെന്ററിൽ വെച്ച് തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'സുമംഗലി' എന്ന് പേരുള്ള ബസിലെ ജീവനക്കാരാണ് മനവലശ്ശേരി സ്വദേശി തോപ്പിൽ വീട്ടിൽ ഷാജു (51) എന്നയാളെ തടഞ്ഞു നിറുത്തി മർദ്ദിച്ചത്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.കെ.ഷാജി, എസ്.ഐമാരായ ഇ.യു.സൗമ്യ, ടി.ഡി.അനിൽ , ജി. എസ്.ഐ പ്രീജു, സി.പി.ഒമാരായ പ്രദീപ്, കിഷോർ, അഭിലാഷ്, സുജിത്ത് എന്നിവർ പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നു.