കേരള പഠനകോൺഗ്രസ്: നിർദ്ദേശങ്ങൾക്ക് കത്തയച്ച് മുഖ്യമന്ത്രി
Tuesday 10 February 2026 2:38 AM IST
തിരുവനന്തപുരം: എ.കെ.ജി പഠനഗവേഷണ കേന്ദ്രം 21നും 22നും തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പഠന കോൺഗ്രസിൽ ചർച്ച ചെയ്യാൻ ഭാവികേരളത്തിന്റെ പുരോഗതിക്കുതകുന്ന നിർദേശങ്ങൾ മുന്നോട്ടുവയ്ക്കണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 25,000 പേർക്ക് കത്തയച്ചു. അക്കാഡമിക് പണ്ഡിതർ, നയരൂപീകരണ വിദഗ്ദ്ധർ, സാമൂഹ്യപ്രവർത്തകർ, ഗവേഷകർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖലയിലുള്ളവർക്കാണ് കത്തയച്ചത്. 3000 പ്രതിനിധികൾ പങ്കെടുക്കുന്ന കോൺഗ്രസിൽ അതത് മേഖലയിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി 45 സെഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. വിദഗ്ദ്ധർ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ ചർച്ചചെയ്ത് പഠനകോൺഗ്രസ് കേരളത്തിന്റെ വികസന അജണ്ടക്ക് അന്തിമരൂപം നൽകുമെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.