നഗരത്തിൽ പിടിച്ചുപറി, പ്രതി അറസ്റ്റിൽ
Tuesday 10 February 2026 3:41 AM IST
തിരുവനന്തപുരം: നഗരത്തിൽ പിടിച്ചുപറി നടത്തിയ പ്രതി അറസ്റ്രിൽ. വട്ടപ്പാറ,ചെമ്പൂർക്കോണം തടത്തരികത്ത് വീട്ടിൽ സുജിത്താണ് (19) ഫോർട്ട് പൊലീസിന്റെ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പ്രതിയെയും കസ്റ്റഡിയിലെടുത്തു. 8ന് രാവിലെ 8.30ന് പുത്തരികണ്ടം മൈതാനത്തിന് അടുത്തുള്ള പബ്ലിക് ടോയ്ലറ്റിൽ വച്ച് നെയ്യാറ്റിൻകര സ്വദേശി ബിനുവിന്റെ മൊബൈൽ ഫോണും 5000 രൂപയുമടങ്ങിയ ബാഗാണ് ഇവർ തട്ടിയെടുത്തത്. ഫോർട്ട് പൊലീസ് ഇൻസ്‌പെക്ടർ എസ്.ബി.പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്‌തത്.