പോർച്ചുഗൽ പ്രസിഡന്റ് തിര. : ആന്റൊണിയോ സെഗുരോയ്ക്ക് ജയം

Tuesday 10 February 2026 7:47 AM IST

ലിസ്ബൺ: സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ആന്റൊണിയോ ജോസ് സെഗുരോ (63) പോർച്ചുഗലിന്റെ പുതിയ പ്രസിഡന്റാകും. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്തുവന്നപ്പോൾ, 66.82 ശതമാനം വോട്ട് നേടിയാണ് ആന്റൊണിയോ വിജയിച്ചത്. എതിരാളിയും തീവ്ര വലതുപക്ഷ നേതാവുമായ ആൻഡ്രെ വെഞ്ച്വറയ്ക്ക് 33 ശതമാനമാണ് ലഭിച്ചത്. ആന്റൊണിയോ മാർച്ച് 9ന് ചുമതലയേൽക്കും. സോഷ്യലിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയായ അദ്ദേഹം, 2011- 2014 കാലയളവിൽ പ്രതിപക്ഷ നേതാവായിരുന്നു.