'വീണ്ടും അമ്മയാകുന്നു' നിറവയറുമായി ഷംന കാസിം

Wednesday 11 February 2026 6:32 AM IST

രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് നടി ഷംന കാസിമും ഭർത്താവ് ഷാനിദ് ആസിഫലിയും. ഷാനിദ് ആദ്യമായി പ്രണയം തുറന്നുപറഞ്ഞ ദിവസം സമ്മാനിച്ച മനോഹരമായ ഗൗൺ അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച് ഷംന പുതിയ വിശേഷം ആരാധകരെ അറിയിച്ചു . ''അവൻ ആദ്യമായി 'ഐ ലവ് യു" എന്നു പറഞ്ഞ ആ ദിവസത്തിന്റെ ഓർമ്മയ്ക്കായി സമ്മാനിച്ച ഒരു ഗൗൺ" ആഘോഷങ്ങൾക്കായി കാത്തിരുന്ന്, വർഷങ്ങളോളം അത് അലമാരയിൽ നിശബ്ദമായി ഉറങ്ങിക്കിടന്നു. ഇന്ന് എന്റെ മാതൃത്വത്തിന്റെ ആഘോഷവേളയിൽ അത് വീണ്ടും പുഞ്ചിരിച്ചു. എന്റെ പ്രിയപ്പെട്ട ഭർത്താവിന്... എന്റെ കൈകൾ ചേർത്തുപിടിച്ച്, ഈ ദിവസത്തെ ഒരു സ്വപ്നത്തേക്കാൾ മനോഹരമാക്കിയത്. ഹൃദയം നിറഞ്ഞ നന്ദിയും അനന്തമായ സ്നേഹം. എന്റെ ഡാൻസ് സ്‌കൂളിലെ പ്രിയപ്പെട്ട മക്കൾക്ക്... ഓരോ ചുവടിലും സന്തോഷം പകർന്നു നൽകുന്ന നിങ്ങളിൽ, എന്റെ അഭിമാനവും സന്തോഷവും ഞാൻ തൊട്ടറിയുന്നു. ഈ ദിവസം എന്റെ ഓർമ്മകളിൽ എന്നും പൂത്തുനിൽക്കുന്ന പൂക്കളായി മാറട്ടെ. ഷംന കുറിച്ചു.

2022ൽ ആണ് ദുബായിൽ വ്യവസായിയായ ഷാനിദ് ആസിഫലിയും ഷംനയും വിവാഹിതരായത്. ഇവർക്ക് ഹംദാൻ എന്ന മകനുണ്ട്.