ആര്യഭട്ട ഗ്രന്ഥശാല അക്ഷര കരോൾ

Tuesday 10 February 2026 9:42 PM IST

എണ്ണയ്ക്കാട്: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാനപ്രകാരം നടത്തുന്ന റിപ്പബ്ലിക് സദസ്സുകളുടെ ഭാഗമായി ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായി ഭവനങ്ങൾ സന്ദർശിച്ച് അക്ഷര കരോൾ നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ടി.ടി ഷൈലജ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മെമ്പർ അശ്വതി.എസ്, കെ.കെ. രവീന്ദ്രൻ നായർ, പി.എസ് ചന്ദ്രദാസ്, വി.സി.കുഞ്ഞുകുഞ്ഞ്, കെ.എൻ ഷാജി എന്നിവർ സംസാരിച്ചു. സന്തോഷ്, ഹെബി ജോൺ, മുരളീധരൻനായർ, ജ്യോതിഷ് കുമാർ, പ്രദീപ് കുമാർ, ചിഞ്ചു, രാജി, ശശികല, ഗീതാനായർ, ബീന തുടങ്ങിയവർ നേതൃത്വം നല്കി.