'സഹോദരശ്രീ" കാർഷിക പുരസ്‌കാരം സമർപ്പിച്ചു
കുടമാളൂർ : സഹോദര സേവാസമിതിയുടെ 2025ലെ 'സഹോദരശ്രീ' കാർഷിക പുരസ്‌കാരം സഖറിയാസ് ജെ. ഷാൻ കല്ലുങ്കത്രക്ക് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയമോൻ കരീമഠം സമ്മാനിച്ചു. സഹോദരസേവാസിമതിയുടെ ആഭിമുഖ്യത്തിൽ നടന്ന കെ. ആർ.നാരായണൻ എവർറോളിംഗ് ട്രോഫി ചിത്രരചന മത്സരത്തിന്റെയും ഡോ.എ.പി.ജെ അബ്ദുൽ കലാം സ്മാരക ക്വിസ് മത്സരത്തിന്റേയും വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. കെ. ആർ. നാരായണൻ ട്രോഫി ചിന്മയാ വിദ്യാലയം ഏറ്റവാങ്ങി. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാർ, വൈസ് പ്രസിഡന്റ് അനു ശിവ പ്രസാദ് എന്നിവരെ സഹോദരാ സേവാ സമിതി പ്രസിഡന്റ് സതീഷ് കുമാർ മണലേൽ, സെക്രട്ടറി ടി.കെ.ബാബു എന്നിവർ ആദരിച്ചു. മിസ്റ്റർ മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി പദവി നേടിയ ശിവദ് സജീവിനേയും, ചിന്മയ സ്‌കൂളിലെ ആർട്ട് ടീച്ചർ ജയലഷ്മി എസ്. ബേബിയേയും ചടങ്ങിൽ അനുമോദിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.കെ ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജയിംസ് പാലത്തൂർ സ്വീകരണത്തിന് മറുപടി പറഞ്ഞു. ചന്ദ്രശേഖരൻ നന്ദി പറഞ്ഞു.