റിപ്പബ്ലിക് ദിന സദസ്

Tuesday 10 February 2026 9:44 PM IST

മുഹമ്മ: മണ്ണഞ്ചേരി വിജ്ഞാനോദയം ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. ഭുവനേന്ദ്ര ബാബു അധ്യക്ഷനായ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ആർ. ഗിരീഷ് ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സി .ഹരിദാസ് ഭരണഘടനയും ഫെഡറലിസവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. സുധർമ, വി. കെ. ഗോപിനാഥൻ പിള്ള, വി.പി.എം നാസർ തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി അരുൺ പ്രസാദ് സമ്മാനദാനം നിർവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി വി.പി. അശോകൻ സ്വാഗതവും കമ്മറ്റി മെമ്പർ ഷീല സന്തോഷ് നന്ദിയും പറഞ്ഞു.