ഗോപീകൃഷ്ണന് പുരസ്കാരം

Tuesday 10 February 2026 9:47 PM IST

ആലപ്പുഴ: വേൾഡ് ഡ്രാമാസ്റ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പതിനേഴാമത് ഭരതൻസ്മാരക ഹ്രസ്വ ചലച്ചിത്ര പുരസ്കാരത്തിനു വി. എസ്.ഗോപികൃഷ്ണൻ അർഹനായി. ഗോപീകൃഷ്ണൻ കഥ തിരക്കഥ,സംഭാഷണം,സംവിധാനം ക്യാമറ, എഡിറ്റിംഗ് എന്നിവ ചെയ്ത് അണിയിച്ചൊരുക്കിയ 'എലിസ ലാം' എന്ന ചിത്രമാണ് മികച്ച ചിത്രം, എഡിറ്റിംഗ് എന്നിവയിൽ പുരസ്കാരം നേടിയത്. കോട്ടയം മംഗളം കോളേജ് ഓഫ് ആർക്കിടെക്ചറിൽ അസിസ്റ്റന്റ് പ്രൊഫസറായ ഗോപീകൃഷ്ണന്റെ മൂന്നാമത്തെ ഹ്രസ്വചിത്രം ആണിത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചീഫ് കൺസൾട്ട് ഡോ.കെ വേണുഗോപാലിന്റെയും ആലപ്പുഴ മെഡിക്കൽ കോളേജ് ശിശു വിഭാഗം മേധാവി മേധാവി ഡോ. ശ്രീലതയുടെയും മകനാണ്.