സെന്റ് സേവ്യേഴ്സ് ഹൈസ്ക്കൂൾ വാർഷികം
Tuesday 10 February 2026 9:50 PM IST
കുട്ടനാട് : മിത്രക്കരി സെന്റ് സേവ്യേഴ്സ് ഹൈസ്ക്കൂളിന്റെ 77ാമത് സ്ക്കൂൾ വാർഷികവും രക്ഷാകർത്തൃസമ്മേളനവും എ.ഡി.എം ആശ സി.എബ്രഹാം ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ ഫാ സിറിയക് പഴയമഠം അദ്ധ്യക്ഷനായി. ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ ഫാ.ആന്റണി ഏത്തയ്ക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ് വി.എൻ.വിശ്വംഭരൻ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലിബി മോൾ വർഗ്ഗീസ് എന്നിവർ അക്കാദമിക് എക്സലൻസ് അവാർഡ് സമ്മാനിച്ചു. മുട്ടാർ പഞ്ചായത്തംഗം ജെസി പുളിന്താനം, പി.ടി.എ പ്രസിഡന്റ് സൈനോ തോമസ്, സ്റ്റാഫ് പ്രതിനിധി സി.ബെറ്റ്സി കൊച്ചുപറമ്പ്, സ്ക്കൂൾ ലീഡർ റോഷൻ ബെന്നി എന്നിവർ സംസാരിച്ചു.