വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു

Tuesday 10 February 2026 9:51 PM IST

ആലപ്പുഴ: കുടിവെള്ള പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് പുന്നപ്ര തെക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ ആലപ്പുഴ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു. മാസങ്ങളായി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കെ.പി.സി.സി ജനറൽ സെക്രട്ടറി, എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ റാണി ഹരിദാസ്, വൈസ് പ്രസിഡന്റ്‌ കെ.എഫ്.തോബിയാസ്, ജി.രതീഷ്, പി.ഉണ്ണികൃഷ്ണൻ, മുംതാസ് സെമീർ,മധു കാട്ടിച്ചിറ, ഇന്ദുലേഖ, ജയ.സി, രശ്മി ഷാജി, ജെസി സോണി, നെസിറ അൻസിൽ, അമ്പലപ്പുഴ ബ്ലാേക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു പ്രസാദ് വാഴപ്പറമ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ ബാബു തുടങ്ങിയവർ പങ്കെടുത്തു.