പെരുമ്പളം പാലം: വീഡിയോ ആൽബം പുറത്തിറങ്ങി
Wednesday 11 February 2026 1:20 AM IST
ചേർത്തല: ജില്ലയിൽ അരൂർ മണ്ഡലത്തിൽ നിർമ്മിച്ച പാലത്തെ കുറിച്ചുള്ള വീഡിയോ ആൽബം പുറത്തിറങ്ങി.പെരുമ്പളം ദീപ് നിവാസികളുടെ സ്വപ്ന പദ്ധതിയായ പാണാവള്ളി–പെരുമ്പളം പാലത്തിന്റെ നിർമ്മിതിയുമായി ബന്ധപ്പെട്ടാണ് ' മഴവിൽപ്പാലം' എന്ന വീഡിയോ ആൽബം. അഭിലാഷ് കോടവേലിൽ രചനയും സംവിധാനവും നിർവഹിച്ചു. രഞ്ജിത്ത് സുരേന്ദ്രൻ സംഗീതം നൽകി . ജീവൻ പത്മകുമാറിന്റേതാണ് ആലാപനം. അരൂർ മണ്ഡലത്തിലെ വികസനകഥയും പാലവും അടങ്ങുന്നതാണ് ആൽബത്തിന്റെ ഇതിവൃത്തം.ചേർത്തല പ്രസ്‌ക്ലബ്ബ് ഹാളിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ കൃഷിമന്ത്രി പി.പ്രസാദ് ആൽബം റിലീസ് ചെയ്തു. ബി.വിനോദ്,നഗരസഭ കൗൺസിലർ ബീന അജി, അഭിലാഷ് കോടവേലിൽ,പി.ജി.മുരളീധരൻ എന്നിവർ പങ്കെടുത്തു.