നിലാവ് സാംസ്കാരിക കൂട്ടായ്മ
Wednesday 11 February 2026 1:21 AM IST
മുടപുരം : തോന്നയ്ക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന നിലാവ് സാംസ്കാരിക കൂട്ടായ്മയിലെ പ്രതിമാസ പുസ്തക ചർച്ച എഴുത്തുകാരി കെ.ആർ.മീര ഉദ്ഘാടനം ചെയ്തു. കലാച്ചി എന്ന പുതിയ നോവലിനെ കുറിച്ച് ചർച്ച നടന്നു. നാട്യഗ്രാമം പ്രസിഡന്റ് കെ. സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ ഡോ. രാഖി ബാലഗോപാൽ മോഡറേറ്ററായിരുന്നു. മണിശങ്കർ.പി.കെ പുസ്തകാവതരണം നടത്തി.എസ്. സുകു,എം.രാജൻ,എ.ആർ.മുഹമ്മദ് എന്നിവർ സംസാരിച്ചു.ചെമ്പകമംഗലം എ.ടി.കോവൂർ ഗ്രന്ഥശാല,തോന്നക്കൽ നാട്യഗ്രാമം,കുറക്കട ടാഗോർ ലൈബ്രറി എന്നിവയുടെ സാംസ്കാരിക കൂട്ടായ്മയാണ് നിലാവ്.